പത്തനംതിട്ട: ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍.ആര്‍.എല്‍.എം) പദ്ധതി പ്രകാരം കുടുംബശ്രീ മിഷന്‍ വഴി ഉടന്‍ ആരംഭിക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് പഞ്ചായത്തില്‍ താമസിക്കുന്ന തൊഴില്‍ രഹിതരും തൊഴില്‍ ചെയ്യാന്‍ സന്നദ്ധരുമായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കോഴ്‌സുകള്‍: മെഡിക്കല്‍ റെക്കോഡ് ടെക്‌നോളജി (മെഡിക്കല്‍ കോഡിംഗ് ട്രാന്‍സ്‌ക്രിപ്ഷന്‍ സ്‌ക്രൈബിംഗ് (ദൈര്‍ഘ്യം ആറു മാസം, വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള സയന്‍സ് ബിരുദം).
മെഡിക്കല്‍ റെക്കോര്‍ഡ് ആന്റ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (മെഡിക്കല്‍ കോഡിംഗ് ട്രാന്‍സ്‌ക്രിപ്ഷന്‍ സ്‌ക്രൈബിംഗ് (ദൈര്‍ഘ്യം ആറുമാസം, വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള സയന്‍സ് ബിരുദം)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോണ്‍ പ്രോസസിംഗ് ഓഫീസര്‍ (ദൈര്‍ഘ്യം മൂന്നുമാസം, വിദ്യാഭ്യാസ യോഗ്യത: ബി കോം, ബിബിഎ, പ്ലസ് ടു കൊമേഴ്‌സും ഏതെങ്കിലും വിഷയത്തിലുള്ള സയന്‍സ് ബിരുദവും, ബാങ്കിംഗ് മേഖലയില്‍ ജോലി നേടാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായുള്ള കോഴ്‌സാണിത്. എല്ലാ കോഴ്‌സുകള്‍ക്കും ഇന്‍ഡസ്ട്രി ട്രെയിനിംഗ് ഉണ്ടായിരിക്കും. കോഴ്‌സ് ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയും പരിശീലന കാലയളവിലെ ഭക്ഷണം, പുസ്തകം, പഠന ഉകരണങ്ങള്‍ എന്നിവയ്ക്കുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും. കോഴ്‌സുകള്‍ തിരുവനന്തപുരം ജില്ലയിലെ എം.ഇ.എസ് സെന്ററില്‍ നടത്തും. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ അംഗീകാരമുള്ള എസ്എസ്സി സര്‍ട്ടിഫിക്കറ്റും കൂടാതെ പ്ലേയ്സ്‌മെന്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9142041102 എന്ന നമ്പറില്‍ പേര്, പഞ്ചായത്ത്, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ മെസ്സേജ് ചെയ്യുകയോ, വിളിക്കുകയോ ചെയ്യുക.