മറയൂരിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ബന്ധു പിടിയിൽ

തൊടുപുഴ: ഇടുക്കി മറയൂരിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മറയൂർ പെരിയകുടിയിൽ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. രമേശിന്റെ ബന്ധുവായ സുരേഷാണ് കൊല നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് പിടികൂടി. കമ്പിവടി കൊണ്ട് തലയ്ക്കടിച്ചും കമ്പി വായിൽ കുത്തിക്കയറ്റിയുമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി സുരേഷിനെ സമീപത്തെ വനത്തിൽ നിന്നും പൊലീസ് പിടികൂടി.

Advertisements

സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മറയൂർ സിഐയുടെ നേതൃത്വലുള്ള സംഘം സംഭവ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തിയതിനു ശേഷമാകും മൃതദേഹം വീട്ടിൽനിന്ന്മാറ്റുക.

Hot Topics

Related Articles