എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ഒക്ടോബർ ഒൻപതിന്

കോട്ടയം: കേരള എൻജിഒ യൂണിയൻ 59-ാമത് കോട്ടയം ജില്ലാ സമ്മേളനം ഞായറാഴ്ച സി എസ് ഐ റിട്രീറ്റ് സെന്ററിൽ ചേരും. സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
രാവിലെ 9 മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കുന്ന സമ്മേളന നടപടികൾ വൈകിട്ട് 7-ന് സമാപിക്കും. സമ്മേളനത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽ രാജ്, സംസ്ഥാന കമ്മിറ്റി അംഗം ഇ മുഹമ്മദ് ബഷീർ എന്നിവർപങ്കെടുക്കും.

Advertisements

Hot Topics

Related Articles