പത്തനംതിട്ട : സാമൂഹിക പ്രേതിബദ്ധതയും, ആരോഗ്യപൂർണവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനും, ലഹരി വിമുക്ത സമൂഹത്തെ രൂപാന്തര പെടുത്തുന്നതിനും യുവജനസംഘടനകകളുടെ പങ്ക് വളരെവലുതാണ് എന്ന് മലങ്കര ഓർത്തോഡോസ് സുറിയാനി സഭ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി ഡോ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രപോലിത്ത. തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞയും ദീപം തെളിയിക്കലും പരിപാടി പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ എബി ടി സാമൂവൽ അധ്യക്ഷത വഹിച്ചു ഭദ്രാസന സെക്രട്ടറി വെരി റവ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ അഡ്വ ജോസ് കളീക്കൽ മുഖ്യാതിഥിയായിരുന്നു . ഫാ ലിജിൻ, ഫാ എബി എ തോമസ്, ഫാ ലിജോ തൂക്കനാൽ,സഭാ മാനേജിങ് കമ്മിറ്റി അംഗവും യുവജനപ്രസ്ഥാനം കേന്ദ്ര സമിതി അംഗവുമായ നിതിൻ മണക്കാട്ട് മണ്ണിൽ,ഭദ്രാസന ജനറൽ സെക്രട്ടറി രെഞ്ചു എം ജെ, ലിടാ ഗ്രിഗറി, ഫിന്നി മുള്ളനിക്കാട്, അൻസു, ക്രിസ്റ്റി, ലിബിൻ, ജെറിൻ, തോബിയ, നിധി, ഗീവർഗീസ് എന്നിവർ സംസാരിച്ചു.