പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സ്പിരിറ്റ് കടത്തിയ കേസിൽ സിപിഎം ബ്രാ്ഞ്ച് സെക്രട്ടറി അടക്കമുള്ളവർ പിടിയിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേരാണ് പിടിയിലായത്. സിപിഎം മണൽതോട് ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി പ്രഭു എന്നിവരാണ് പിടിയിലായത്.
725 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. വണ്ണാമടയിലെ തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു. 35 ലിറ്റർ കൊള്ളുന്ന 25 കന്നാസുകളിലാണ് സൂക്ഷിച്ചിരുന്നത്.
Advertisements