കൊച്ചി: കൊച്ചിയിൽ നിന്നും കാണാതായ യുവതികളെക്കുറിച്ചുള്ള കേരള പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണം പുറത്തു കൊണ്ടു വന്നത് കൊടുംക്രൂരത. സമ്പത്തും സ്വർണവും വർദ്ധിപ്പിക്കുന്നതിനും, ഐശ്വര്യം വന്നു ചേരുന്നതിനുമായി രണ്ടു സ്ത്രീകളെയാണ് നരബലി നൽകിയത്. പത്തനംതിട്ട തിരുവല്ല ഇലന്തൂരിലെത്തിച്ച് രണ്ടു സ്ത്രീകളെയാണ് നരബലി നൽകിയതെന്നു വ്യക്തമായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭഗവൽസിംങ്, ലൈല എന്നിവരെയും ഇവർക്ക് സ്ത്രീകളെ എത്തിച്ചു നൽകിയിരുന്ന ഏജന്റ് ഷാഫി എന്ന റഷീദിനെയും കൊച്ചി കടവന്തറ പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 21 നു കൊച്ചി ചിറ്റൂർ റോഡിൽ നിന്നാണ് കാണാതായ ലോട്ടറി വിൽപ്പനക്കാരി പത്മത്തിനെ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ നരബലിയുടെയും കൊലപാതകത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. പത്മത്തിനെ കൂടാതെ കാലടി സ്വദേശിയായ റോസ്ലിയെയും കാണാതായിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് തിരുവല്ല ഇലന്തൂരിൽ എത്തിച്ച് ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിയായ ഭഗവൽസിംങ് പ്രദേശത്ത് വൈദ്യശാല നടത്തുന്നയാളാണ്. ഇവർക്കുസമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷീദ് ഇടനില നിന്നതെന്നാണ് ലഭിക്കുന്ന വിവരം. തുടർന്നു ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഈ കെണിയിലേയ്ക്കു വീഴ്ത്തുകയായിരുന്നു. തുടർന്ന് തിരുവല്ലയിൽ എത്തിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു.