തിരുവല്ല: പത്തനംതിട്ട ഇലന്തൂരിൽ നരബലിയ്ക്കു പിന്നിൽ നടന്നത് മാസങ്ങൾ നീണ്ടു നിന്ന ആസൂത്രണം. മാസങ്ങളോളം നീണ്ടു നിന്ന ആസൂത്രണത്തിന് ഒടുവിലാണ് രണ്ടു സ്ത്രീകളെ സംഘം കെണിയിൽ കുടുക്കുന്നത്. അതിക്രൂരമായ കൊലപാതകം നടത്തുകയായിരുന്നു സംഘം എന്നാണ് വ്യക്തമാകുന്നത്.
പത്തനംതിട്ട ഇലന്തൂർ മണപ്പുറം സ്വദേശിയായ ഭഗവൽസിംങ്, ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ലൈല, ഷാഫി എന്ന ഷിഹാബ് എന്നിവരായിരുന്നു കേസിലെ പ്രതികൾ.
പത്തനംതിട്ട ഇലന്തൂരിലെ നരബലി പ്രതികൾ നടത്തിയത് ആസൂത്രിത നീക്കം. കൃത്യമായി പദ്ധതി തയ്യാറാക്കിയാണ് പ്രതികൾ കൊലപാതകം നടത്തിയത്.
പ്രതികളായ ഭഗവൽസിംങ്, ഇയാളുടെ രണ്ടാം ഭാര്യ ലൈല, പ്രതിയായ ഷാഫി എന്നിവർ ചേർന്നാണ് കൊച്ചിയിൽ നിന്നും രണ്ടു സ്ത്രീകളെ ഇവിടെ എത്തിച്ച് നരബലി നടത്തിയത്. ഷാഫി എന്ന ഷിഹാബ് ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷമാണ് ഭഗവൽസിംങ്ങും ഭാര്യയുമായും അടുപ്പമുണ്ടാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐശ്വര്യവും സമൃദ്ധിയും ഉണ്ടാക്കാൻ പൂജ നടത്താം എന്നു ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടു. ഈ പോസ്റ്റ് കണ്ടാണ് ഇരുവരും അടുപ്പത്തിലാകുന്നത്. ഇതിനു ശേഷം ഇരകളാകാനുള്ള രണ്ടു സ്ത്രീകളെ കണ്ടെത്തുകയായിരുന്നു.
സിനിമയിൽ അഭിനയിപ്പിക്കാമെന്നും പൂജയ്ക്കാണെന്നു വിശ്വസിപ്പിച്ചാണ് പത്മ, റോസിലിൻ എന്നീ സ്ത്രീകളെ പ്രതികൾ വിളിച്ചു വരുത്തിയത്.
ഇരുവരെയും പത്തനംതിട്ട ഇലന്തൂരിലെ വീട്ടിലെത്തിച്ചു. രണ്ടു ലക്ഷത്തോളം രൂപ വാഗ്ദാനം ചെയ്താണ് ഇരുവരെയും വിളിച്ചു വരുത്തിയത്.
ആദ്യം റോസ്ലിനെ കെണിയിൽ കുടുക്കി എത്തിച്ചു.
പിന്നീട് റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് നിന്ന് രക്തം എടുത്ത് വീട് ശുദ്ധീകരിച്ചു. ഇതെല്ലാം ചെയ്തത് ലൈല നേരിട്ടായിരുന്നു. പിന്നീട് റോസ്ലിന്റെ കഴുത്ത് അറുത്തു. ഇതിനു ശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നു.
പിന്നീട് ഐശ്വര്യമുണ്ടായില്ലെന്നു ഭഗവത്സിംങിനെ വിശ്വസിപ്പിക്കുകയും രണ്ടാമത്ത് ഒരു കൊലപാതകം കൂടി നടത്തുകയുമായിരുന്നു.
പത്മയെ കാണാനില്ലെന്ന കടവന്തറ പൊലീസിൽ ലഭിച്ച പരാതിയാണ് കേസിൽ നിർണ്ണായകമായത് .തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷാഫിയെ പിടികൂടുകയും ചോദ്യം ചെയ്തതോടെ ഭഗവത്സിംങും ഭാര്യയും കുടുങ്ങുകയായിരുന്നു.