കോട്ടയം : നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലെ വെയിറ്റിങ്ങ് ഷെഡിലെ ഫുട്പാത്തിന്റെ നടപ്പാതയുടെ സ്ളാബ് തകർന്നു. നടപ്പാതയുടെ സ്ലാബ് തകർന്ന് ഓടയ്ക്കുള്ളിലേക്ക് വീണതോടെ കാൽനട യാത്രക്കാർക്ക് അപകടഭീതിയാണ് ഉയരുന്നത്. നടപ്പാതയിലെ ബസ് സ്റ്റോപ്പിൽ നിരവധി യാത്രക്കാരാണ് ബസ് കാത്തുനിൽക്കുന്നത്. ഈ റോഡിൽ ബസ്സിൽ വന്നിറങ്ങുന്ന യാത്രക്കാർ പലപ്പോഴും ഈ കുഴി കാണാതെ ഫുട്പാത്തിലേക്ക് കയറുമ്പോൾ കാല് കുഴിയിൽ വീഴുന്നത് പതിവ് കാഴ്ചയാണ്. റോഡിൻറെ നിലവാരത്തെ പോലും സംശയിക്കത്തക്ക രീതിയിലാണ് നടപ്പാലത്തിലെ സ്ളാബ് തകർന്നത്. നടപ്പാലത്തിൽ പലയിടത്തും സമാന രീതിയിൽ സ്ലാബ് തകർന്നിട്ടുണ്ട്. കാൽനട യാത്രക്കാർ ഈ സ്ലാബിലൂടെ നടക്കുന്നത് അപകട ഭീതി ഉയർത്തുകയാണ്. നാഗമ്പടം റെയിൽവേ മേൽപ്പാലം നിർമാണത്തിലുണ്ടായ അപാകതയാണ് സ്ലാബ് തകരാൻ കാരണമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.