വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ പുതിയതായി ഈടാക്കാൻ തുടങ്ങിയ പാർക്കിംഗ് ഫീസുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെ ഫീസിൽ മാറ്റം വരുത്തുന്നതിന് എച്ച് എം സി തീരുമാനം. സംഭവത്തിൽ സർവകക്ഷിയോഗം വിളിക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും ഇന്നലെ ചേർന്ന എച്ച് എം സി യോഗം തീരുമാനിച്ചു. രണ്ടാഴ്ച മുമ്പ് നഗരസഭ കൗൺസിൽ പാസാക്കിയ ശേഷം നഗരസഭയുടെ തീരുമാനപ്രകാരമാണ് പാർക്കിങ് ഫീസ് ഈടാക്കി തുടങ്ങിയത്. ഇതിനായി കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുകയും ചെയ്തു. ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും മറ്റു വാഹനങ്ങൾക്ക് 20 രൂപയുമാണ് ഫീസായി ഈടാക്കിയിരുന്നത്. എന്നാൽ മരുന്നു വാങ്ങുന്നതിനും ടെസ്റ്റ് റിസൾട്ട് മേടിക്കുന്നതിനുമുൾപ്പെടെ പല ആവശ്യങ്ങൾക്കുമായി മിനിറ്റുകൾ മാത്രം ആശുപത്രിയിൽ പ്രവേശിക്കുന്ന ആളുകളിൽനിന്നുപോലും നിർബന്ധിതമായി പണം പിരിക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഇതോടെ
ആശുപത്രിയിൽ നിസ്സാര സമയത്തേക്കു മാത്രമായി പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ഒഴിവാക്കണമെന്നും നിശ്ചിതസമയത്തിനുമപ്പുറം പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളുവെന്നും ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് പ്രസിഡന്റ് ബ്രിജിൻ പ്രകാശ്, സെക്രട്ടറി ആനന്ദ് ബാബു എന്നിവരുടെ നേതൃത്വത്തിൽ യുവജനങ്ങൾ പ്രതിക്ഷേധവുമായിഎത്തിയിരുന്നു
വൈക്കം താലൂക്ക് ആശുപത്രിയിലെ പാർക്കിംങ് ഫീസ്; പ്രതിഷേധത്തെ തുടർന്നു ഫീസിൽ മാറ്റം വരുത്താൻ തീരുമാനം
Advertisements