കൊച്ചി: കേരളത്തെ ഞെട്ടിച്ച പത്തനംതിട്ട ഇലന്തൂരിലെ കൊലപാതകത്തിനു പിന്നാലെയുള്ള പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് ദുരൂഹതകളുടെ ഒരു കൂമ്പാരം..! കൊച്ചിയിൽ നിന്നും നിരവധി സ്ത്രീകളെ കാണാതായതായുള്ള സൂചനകൾക്കു പിന്നാലെയാണ് പൊലീസ് സംഘം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ കൊച്ചിയിൽ നിന്നും കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് പൊലീസ് സംഘം അന്വേഷണം നടത്തുന്നതെന്നാണ് സൂചന. കഴിഞ്ഞ മൂന്നു വർഷത്തിനിടെ കൊച്ചിയിൽ നിന്നും പത്തിലേറെ സ്ത്രീകളെ കാണാതായതായാണ് അഭ്യൂഹം പടരുന്നത്. ഈ അഭ്യൂഹത്തെ കേന്ദ്രീകരിച്ചു തന്നെയാണ് പൊലീസ് അന്വേഷണം പൂരോഗമിക്കുന്നത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ കൊച്ചിയിൽ നിന്നും കാണാതായ സ്ത്രീകളുടെ പട്ടിക ഈ സംഭവത്തിന്റെ മുന്നോടിയായ പൊലീസ് ശേഖരിക്കുന്നുണ്ട്. ഈ പട്ടികയുടെ അടിസ്ഥാനത്തിലാകും പൊലീസ് അന്വേഷണം നടത്തുക. കഴിഞ്ഞ മൂന്നു വർഷത്തിനിടെ എത്ര മിസിംങ് കേസുകൾ കൊച്ചിയിൽ ഉണ്ടായിട്ടുണ്ടെന്നു കണ്ടെത്തിയ ശേഷം ഇവരിൽ എത്ര സ്്ത്രീകളുണ്ടെന്ന് ആദ്യം കണ്ടെത്തും. ഇത് കൂടാതെ ഇവരിൽ എത്ര പേർക്ക് കേസിലെ പ്രധാന പ്രതിയായ ഷാഫിയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. ഇത് അടക്കമുള്ള കർശന നടപടികളിലേയ്ക്കാണ് പൊലീസ് കടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചിയിൽ പലയിടത്തും സ്ത്രീകളെ കാണാതായതുമായി ഷാഫിയ്ക്കു ബന്ധമുണ്ട് എന്ന രീതിയിൽ പല കഥകളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന കഥകളിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ എന്നു കണ്ടെത്തുന്നതിനായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തലനാരിഴ കീറി ഓരോ തിരോധാനവും അന്വേഷിക്കണമെന്ന കർശന നിർദേശം സംസ്ഥാന പൊലീസ് മേധാവി പൊലീസ് അന്വേഷണ സംഘത്തിനു നൽകിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ കേസിന്റെ തുമ്പ് കണ്ടെത്തുന്നതിനു വേണ്ടിയാണ് വിശദമായി അന്വേഷണം നടത്തുന്നത്.