തിരുവല്ല: പത്തനംതിട്ട ഇലന്തൂരിലെ അതിക്രൂരമായ നരബലിയിൽ കൂടുതൽ വിവരങ്ങൾ തേടി, തെളിവു ബലമുള്ളതാക്കാൻ പൊലീസ്. അതിക്രൂരമായ ബലി നടക്കും മുൻപ് ഒരു കുടുംബം ദിവസങ്ങളോളം ദമ്പതിമാർക്കൊപ്പം വീട്ടിൽ താമസിച്ചിരുന്നതായി പൊലീസിന് സൂചന. കുടുംബം നരബലിയിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഈ കുടുംബത്തെ കണ്ടെത്തുന്നതിനും കേസിൽ നിർണ്ണായകമായ തെളിവ് ശേഖരിക്കുന്നതിനുമാണ് പൊലീസ് തയ്യാറെടുക്കുന്നത്.
അച്ഛനും അമ്മയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബമാണ് ഇവിടെ എത്തിയതാണ് എന്നാണ് സൂചന. ഇവർ ഇവിടെ എത്തിയത് എന്തിനാണ്, എത്ര ദിവസം ഇവിടെ താമസിച്ചു, ഇവർക്ക് ഇവിടെയുണ്ടായിരുന്ന കാര്യങ്ങൾ എന്തൊക്കെ, തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രാഥമികമായി ഇവർ ആരാണ് എങ്ങിനെ ഇവിടെ എത്തി എന്ന കാര്യങ്ങൾ എല്ലാം പൊലീസ് അന്വേഷിക്കുന്നത്.