പാലക്കാട് : വിക്ടോറിയ കോളജില്‍ ഭിന്നശേഷിക്കാരിയായ കുട്ടിയെ അധ്യാപകന് അപമാനിച്ചതായി പരാതി. കൊമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ എം ബിനു കുര്യനെതിരെയാണ് പരാതി. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചു.
രണ്ടാം വര്‍ഷ ബി കോം ഫിനാന്‍സ് വിദ്യാര്‍ത്ഥിനിയെ ഡോ എം ബിനു കുര്യന് അപമാനിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. വിദ്യാര്‍ത്ഥിനിയുടെ അമ്മ ക്യാംപസിലെത്തിയപ്പോളാണ് അധ്യാപകന് വിദ്യാര്‍ത്ഥിയെ അപമാനിച്ചതെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിക്ക് സ്ക്രൈബിനെ ആവശ്യപ്പെടാന്‍ അവകാശമുണ്ട്. ഈ ആവശ്യവുമായി കുട്ടിയുടെ അമ്മ കോളജിലെത്തിയ സമയത്ത് ഈ വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയിട്ടെന്തിനാ എന്നുള്‍പ്പെടെ അധ്യാപകന് ചോദിക്കുന്ന നിലയുണ്ടായി. അപമാനം കേട്ട് വിഷമത്തോടെ ഈ സംഭവം അമ്മ ഞങ്ങളോട് വിവരിച്ചു. നിയമം പഠിപ്പിക്കുന്ന അധ്യാപകനാണ് ഇദ്ദേഹം. നിയമാധ്യാപകനാണ് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് അറിയാത്തത് എന്നത് യുക്തിരഹിതമാണ്’. അധ്യാപകനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു.