കോഴഞ്ചേരി : ആറന്മുള ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് തല സമിതിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കണ്‍വീനറായുമുള്ള അറുപതംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. പഞ്ചായത്തില്‍ നടത്തേണ്ട വിവിധ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി വാര്‍ഡ് തല സമിതികള്‍ വാര്‍ഡ് മെമ്പര്‍മാരുടെ അധ്യക്ഷതയില്‍ രൂപീകരിക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്ത് കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയാണ് ലഹരി വിരുദ്ധ പഞ്ചായത്ത് തല സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി ടോജി, വൈസ് പ്രസിഡന്റ് എന്‍ എസ് കുമാര്‍, സ്ഥിരം സമിതി അധ്യക്ഷ രമാദേവി, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.