കോട്ടയം: അധസ്ഥിത ജനവിഭാഗങ്ങളെ സംഘടിതശക്തിയാക്കിത്തീർത്തുകൊണ്ട് അടിമത്തത്തിൽ നിന്ന് അവകാശബോധത്തിലേയ്ക്ക് നയിച്ചനവോത്ഥാന വ്യക്തിത്വമാണ് പൊയ്കയിൽ ശീകുമാരഗുരുദേവനെന്ന് സഹകരണ സംസ്ക്കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ പ്രസ്താവിച്ചു. ചിട്ടയും അച്ചടക്കവും അവബോധവുമുള്ള പ്രവർത്തകരാണ് പ്രത്യക്ഷ രക്ഷാസഭയുടെ ശക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രത്യക്ഷ രക്ഷാ ദൈവസഭ കോട്ടയം തിരുനക്കര മൈതാനിയിൽ സംഘടിപ്പിച്ച അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 168-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ആർ.ഡി.സ് പ്രസിഡന്റ് വൈ.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ്. ജനറൽ സെക്രട്ടി പുന്നലശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.ആർ.ഡി.എസ്. വൈസ് പ്രസിഡന്റ് ഡോ.പി.എൻ. വിജയകുമാർ അടിമത്ത വിരുദ്ധസന്ദേശം നല്കി. പി.ആർ.ഡി.എസ്. ജനറൽ സെക്രട്ടറി സി. സത്യകുമാർ അവകാശരേഖ അവതരിപ്പിച്ചു. സാംബവ മഹാസഭ ജനറൽസെക്രട്ടറി രാമചന്ദ്രൻമൂല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു.