കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷൻ ആർഎംഎസിനു സമീപം അവശനിലയിൽ കണ്ടെത്തിയ തെരുവുനായ ചത്തു. രണ്ടു ദിവസമായി അക്രമാസക്തനായ നായയാണ് ഇന്ന് ഉച്ചയോടെ അവശനിലയിലായതും ചത്തതും. ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത നൽകിയതിനെ തുടർന്നു നഗരസഭ അധികൃതർ അടക്കം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇവർ ആരും തന്നെ നായയെ സ്ഥലത്തു നിന്ന് നീക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.
പേ വിഷ ബാധ സംശയിക്കുന്ന നായ പ്രദേശത്തെ കടയിലേയ്ക്കടക്കം പാഞ്ഞു കയറിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും നായ ഓടിക്കയറി. ഇതോടെ ഭയന്നു പോയ പൊലീസ് ഉദ്യോഗസ്ഥർ ഓടി രക്ഷപെടുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പേ വിഷ ലക്ഷണങ്ങളോടെ നായ ഇവിടെ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ആർഎംഎസ് ഓഫിസിനു സമീപത്ത് അക്രമാസക്തനായ രീതിയിൽ നായയെ കാണുകയായിരുന്നു. സമീപത്തെ കടകളിലേയ്ക്ക് അടക്കം ഓടിക്കയറിയ നായ കടയിലെ ജീവനക്കാരെ അടക്കം ആക്രമിക്കുമെന്ന ഭീതി പടർന്നു. പ്രദേശ വാസികളായ ആളുകൾ നഗരസഭ അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചെങ്കിലും ആരും സ്ഥലത്ത് എത്താനോ നായയെ പിടിക്കാനോ തയ്യാറായില്ല. രണ്ടു ദിവസമായി പ്രദേശത്ത് ഭീതി പടർത്തി നായ നടക്കുകയാണ്. നഗരമധ്യത്തിൽ ഇത്തരത്തിൽ ആളുകളെ ആക്രമിക്കുമെന്ന ഭീതി ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കാതിരിക്കുന്നത് കടുത്ത വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ഈ നായ ചത്തത്.