ഏരിയ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം

തിരുവല്ല: കേരള എൻ.ജി.ഒ. യൂണിയൻ തിരുവല്ല ഏരിയ വാർഷിക സമ്മേളനം നവംബർ 18ന് സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും. കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ഇ.പ്രേംകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയ സമ്മേളനത്തിന് മുന്നോടിയായി ഏരിയയിലെ ഏഴ് യൂണിറ്റിലും യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി. ഏരിയ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം പാർട്ട്-ടൈം കാഷ്വൽ ജീവനക്കാരുടെ യോഗം, പ്രവർത്തക യോഗം, വനിതാ യോഗം എന്നിവ ചേർന്നു. വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് സമ്മേളനം നടത്തുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.