കോട്ടയം : മൃഗസംരക്ഷണ വകുപ്പ് രാത്രികാല എമർജൻസി വെറ്ററിനറി സേവനം ഏർപ്പെടുത്തുന്നു. കോട്ടയം ജില്ലയിൽ നിലവിൽ ഒഴിവുള്ള ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സ വെറ്ററിനറി സേവനം നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വെറ്ററിനറി സയൻസ് ബിരുദ ധാരികളെ ക്ഷണിക്കുന്നു. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കുന്നതാണ്. ഹാജരാകുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി നിയമിക്കുന്നതാണ്.
താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 2022 ഒക്ടോബർ 20-ാം തീയതി രാവിലെ 11.30 നു കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.