കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിൽ പണി പൂർത്തിയാക്കിയ ശീതീകരിച്ച വിശ്രമഹാൾ ഈ മാസം 20-ാം തിയതി രാവിലെ 9 മണിക്ക് യാത്രകാർക്ക് തുറന്നു നൽകുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. 13.50 ലക്ഷം രൂപ വാർഷിക നിരക്കിൽ അഞ്ച് വർഷത്തേക്കാണ് റെയിൽവേ ശീതികരിച്ച വിശ്രമഹാളിന്റെ കരാർ നൽകിയിരിക്കുന്നത്. തിരുവനന്തപുരം റെയിൽവേ സീനിയ ഡിവിഷണൽ കൊമേഷ്യൽ മാനേജർ ജെറിനുമായി എംപി ഈ കാര്യം തിരുവനന്തപുരത്ത് ചർച്ച ചെയിതു. ശബരിമല സീസൺ ആരംഭിക്കുന്ന ഈ ഘട്ടത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വരുന്ന മുഴുവൻ യാത്രക്കാർക്കും വിശ്രമിക്കുവാൻ ഈ വിശ്രമ മുറി പ്രയോജനപ്പെടും.
ശബരിമല തീർത്ഥാടകർക്കായി മൂന്ന് നിലയിൽ പണികഴിപ്പിച്ച പിൽഗ്രിം സെന്ററും ഉടനെ തന്നെ തുറന്നു നൽകുമെന്നും എംപി അറിയിച്ചു. റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളുടെയും സമീപത്തെ റോഡുകളുടെയും രണ്ടാം കവാടത്തിന്റെയും നിർമ്മാണവുമായി ബന്ധപ്പെട്ട അവലോകന യോഗം റെയിൽവേ ഡി.ആർ.എം നെയും ഡിവിഷണൽ എഞ്ചിനിയറെയും റെയിൽ ഉദ്യോഗസ്ഥരെയും വിളിച്ചുചേർത്ത് അവലോകനയോഗം നവംബർ മാസം ആദ്യവാരം നടത്തുമെന്നും എംപി അറിയിച്ചു.