ന്യൂഡൽഹി: യുപിയിലെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായുള്ള ശശി തരൂരിന്റെ ആക്ഷേപത്തിനു പിന്നാലെ വോട്ടെടുപ്പ് നിർത്തി വയ്ക്കണമെന്ന ആവശ്യവുമായി തരൂർ ക്യാമ്പ് രംഗത്ത്. ഉത്തർ പ്രദേശിലെ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നെന്നും ഈ സാഹചര്യത്തിൽ, യുപിയിലെ വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്നും ശശി തരൂർ ക്യാമ്പ് ആവശ്യപ്പെട്ടു. ഇതോടെ ചരിത്രത്തിന്റെ ഭാഗമാകുന്ന കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പ്രതിസന്ധിയിലായി. യുപിയിലെ തിരഞ്ഞെടുപ്പ് നടപടിയിൽ അട്ടിമറി നടന്നതായി ആരോപണവുമായി രംഗത്ത് എത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ക്രമക്കേട് നടന്നതായി തരൂർ ക്യാമ്പ് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ തരൂർ നൽകിയ പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തള്ളി എന്ന വാദവും പുറത്ത് വന്നിട്ടുണ്ട്. ഉത്തർ പ്രദേശിലെ വോട്ടെടുപ്പ് നിർത്തി വയ്ക്കേണ്ടതില്ലെന്ന നിലപാടും ഇദ്ദേഹത്തിന് എതിരായ തിരഞ്ഞെടുപ്പ് സമിതി സ്വീകരിച്ചു. ഇതിനിടെ ന്യൂഡൽഹിയിൽ വോട്ടെണ്ണൽ തുടരുകയാണ്.