കോട്ടയം : കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെയും, കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ജയന്തി ജംഗ്ഷന് സമീപം മങ്കീഴേപ്പടി വീട്ടിൽ സഞ്ജയൻ മകൻ വിനീത് സഞ്ജയനെ(35) യാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ പുക തോമ എന്ന് വിളിക്കുന്ന തോമസും ചേർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോട്ടയം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന മറ്റൊരു ഗുണ്ടയായ അലോട്ടിയേയും, കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കോടതി വരാന്തയിൽ വച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇരുവരും ഒളിവിൽ പോവുകയായിരുന്നു.പ്രതികളില്‍ ഒരാളായ തോമസിനെ പോലീസ് നേരത്തെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയിരുന്നു.