തിരുവല്ല : ശബരിമലശബരിമല തീര്‍ഥാടനം: പൊതുമരാമത്ത് മന്ത്രി റോഡുകള്‍ പരിശോധിച്ചു
ശബരിമല പാതകളില്‍ ഉള്‍പ്പെടുന്ന റാന്നി – കോഴഞ്ചേരി – തിരുവല്ല റോഡും പന്തളം -കൈപ്പട്ടൂര്‍ – പത്തനംതിട്ട റോഡും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിശോധിച്ചു.
ജില്ലയില്‍ തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന 19 റോഡുകളില്‍ 16 റോഡുകളും സഞ്ചാരയോഗ്യമാണെന്ന് മന്ത്രി പറഞ്ഞു. മൂന്ന് റോഡുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജില്ലയിലെ ഭൂരിപക്ഷം റോഡുകളും നിള്ചയിച്ചതിനേക്കാള് വേഗത്തില്‍ തന്നെ സഞ്ചാരയോഗ്യമാക്കി. ശബരിമല തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യാനുള്ള റോഡുകളെ മികച്ച നിലയിലാക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനമുണ്ടായെന്നും മന്ത്രി പറഞ്ഞു.
അഡ്വ. മാത്യു ടി തോമസ് എംഎല്‍എ, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പിഡബ്ലുഡി സെക്രട്ടറി അജിത് കുമാര്‍, കെഎസ്ടിപി – പിഡബ്ലുഡി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.