പത്തനംതിട്ട : മുക്ത്യാർ അധികാരപ്പെടുത്തിയ സുഹൃത്തിന്റെ, ബാങ്കിൽ ലോണുള്ള 4 വാഹനങ്ങളിൽ മൂന്നെണ്ണം സ്വന്തമാക്കിവക്കുകയും വായ്പ്പ തിരിച്ചടിക്കാതിരിക്കുകയും ചെയ്തതിന് രജിസ്റ്റർ ചെയ്ത കേസിൽ യുവാവിനെ പിടികൂടി. വിശ്വാസവഞ്ചനയ്ക്ക് റാന്നി പോലീസ് എടുത്ത കേസിൽ കൊച്ചി ഇടപ്പള്ളി ശ്രീവത്സം വീട്ടിൽ അജയഘോഷ് ലതീൻ (32) ആണ് അറസ്റ്റിലായത്. പോലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്.
റാന്നി സ്വദേശി ബിജോ കെ മാത്യുവിന്റെ പേരിലുള്ള നാല് വാഹനങ്ങളിൽ മൂന്നെണ്ണമാണ് പ്രതി, വരുമാനമുണ്ടാക്കി വായ്പ്പാ തുക കൃത്യമായി അടയ്ക്കാമെന്ന് വാക്കുകൊടുത്ത് 2020 മാർച്ച് മുതൽ സ്വന്തമായി നോക്കിനടത്താൻ ഏറ്റെടുത്തത്. എന്നാൽ വായ്പ്പാത്തുകയോ പലിശയോ കൃത്യമായി തിരിച്ചടയ്ക്കാതെ വാഹനങ്ങൾ തട്ടിയെടുത്തതായാണ് പരാതി. ഇതുപ്രകാരം കേസെടുത്ത പോലീസ്, പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് ബാംഗ്ലൂരിൽ നിന്നും ഇയാളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്പെക്ടർക്കൊപ്പം എസ് ഐ ഹരികുമാർ സി കെ, എസ് സി പി ഓ ലിജു എൽ ടി, സിപിഓ രെഞ്ചു എന്നിവരാണുണ്ടായിരുന്നത്.