പത്തനംതിട്ട : 1959 ഒക്ടോബർ 21 ന് നടന്ന, ചൈനീസ് സൈന്യത്തിന്റെ വെടിവയ്പ്പിൽ ജീവൻ ബലിയർപ്പിച്ച 10 പോലീസുദ്യോഗസ്ഥരുടെ ഉൾപ്പെടെ, സേവനകാലയളവിൽ ധീരരക്തസാക്ഷിത്വം വരിച്ച മുഴുവൻ സേനാംഗങ്ങളെയും സ്മരിക്കുന്ന ദിനത്തിൽ, ജില്ലാ പോലീസ് ആസ്ഥാനത്ത് അനുസ്മരണം സംഘടിപ്പിച്ചു. സേനാംഗങ്ങളുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് നടത്തിയ ചടങ്ങിൽ പരേഡ് നടന്നു.
ജില്ലാ പോലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ രക്തസാക്ഷി സ്തൂപത്തിൽ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പുഷ്പചക്രം അർപ്പിച്ചു. പരേഡിന് ജില്ലാ ഹെഡ് ക്വാർട്ടർ അസിസ്റ്റന്റ് കമണ്ടാന്റ് എം സി ചന്ദ്രശേഖരൻ നേതൃത്വം നൽകി, ജില്ലാ പോലീസ് മേധാവി സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ അഡിഷണൽ എസ് പി എ പ്രദീപ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി കെ സാബു, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ, സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരായ ഡി വൈ എസ് പമാർ എസ് നന്ദകുമാർ ( പത്തനംതിട്ട ), ആർ ബിനു ( അടൂർ ), കെ ബൈജുകുമാർ ( കോന്നി ), ജി സന്തോഷ്‌കുമാർ ( റാന്നി ), രാജപ്പൻ ടി ( തിരുവല്ല ), പോലീസ് ഇൻസ്‌പെക്ടർമാർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.