തിരുവല്ല: ആർദ്രത മുഖ മുദ്രയാക്കി പത്തനംതിട്ട ജില്ലാ രജിസ്ട്രാർ ആഫീസ്. സർക്കാർ സംവിധാനം മുറപോലെ എന്ന സ്ഥിരം പല്ലവിക്ക് അവധി നൽകിയാണ് രോഗിയും അവശയുമായ ആധാരം എഴുത്ത് തൊഴിലാളിയ്ക്ക് ക്ഷേമനിധി ആനുകൂല്യം നേരിട്ടെത്തിച്ച് പത്തനംതിട്ട ജില്ലാ രജിസ്ട്രാർ ഓഫിസ് മാതൃകയായത്. ഇതിനു ചുക്കാൻ പിടിച്ചതാകട്ടെ ജില്ലാ രജിസ്ട്രാർ (ജനറൽ) കൂടിയായ എം ഹക്കിമായിരുന്നു.
ദീർഘകാലം തിരുവല്ലയിൽ ആധാരം എഴുത്ത് ജോലി ചെയ്തിരുന്ന എ ആർ പത്മാവതി രോഗാവസ്ഥയിലാവുകയും തൊഴിൽ ചെയ്യുന്നതിനും യാത്ര ചെയ്യുന്നതിനും പറ്റാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഇതേ തുടർന്നു ധനസഹായം നേരിട്ട് വാങ്ങാനാവാത്ത കാര്യം ആധാരം എഴുത്ത് അസോസിയേഷൻ യൂണിറ്റ് ഭാരവാഹികൾ ജില്ലാ രജിസ്ട്രാറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം തന്നെ തിരുവല്ലയിലെ മുൻ സബ് രജിസ്ട്രാർ കൂടിയായിരുന്ന എം ഹക്കിം തന്നെ മുൻകൈ എടുത്തു. തുടർന്നു അപേക്ഷകയ്ക്ക് സഹായ നിധിയുടെ ചെക്ക് വീട്ടിലെത്തിച്ചു നൽകി. കഴിഞ്ഞ ദിവസം ഹക്കിമും, സൂപ്രണ്ട് പി എൽ ലാലുവും ചേർന്ന് വീട്ടിൽ എത്തിച്ചു നൽകി. ആധാരം എഴുത്ത് തിരുവല്ല യൂണിറ്റ് ഭാരവാഹികളായ പി റ്റി പത്മകുമാരിയമ്മ, പി കെ ബാബുരാജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ധനസഹായത്തിനുള്ള ചെക്ക് കൈമാറി .