പത്തനംതിട്ട: ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ വീണ്ടും അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. കേസില്‍ മുഖ്യപ്രതി ഷാഫിയുടെ സുഹൃത്തും അറസ്റ്റിലായേക്കും. ഭഗവല്‍ സിംഗുമായി ഫോണില്‍ സംസാരിച്ചതും സന്ദേശമയച്ചതും ഈ സഹായിയാണ്. ഇയാളുടെ സഹായത്തോടെയാണ് ഷാഫി, ഭഗവല്‍ സിംഗിനെയും ലൈലയേയും വലയിലാക്കിയത്.
ഷാഫി കോലഞ്ചരി ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ജയിലിലായ സമയത്ത് ഇയാളാണ് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടില്‍ നിന്നും ഭഗവല്‍ സിംഗുമായി സംസാരിച്ചത്. ഷാഫിയുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളയാളാണ് സഹായി. ഭഗവല്‍ സിംഗിനെ കൂടാതെ ലൈലയുമായും ഇയാള്‍ സംസാരിച്ചു. ഇതിനു തെളിവായി മാറിയ ചില ശബ്ദ സന്ദേശങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ നരബലിക്കേസില്‍ നാലാമതൊരു പ്രതി കൂടി ഉണ്ടാകും. കൃത്യത്തില്‍ നേരിട്ട് പങ്കാളിയായിട്ടില്ലെങ്കിലും കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതില്‍ ഇയാളുടെയും സ്വാധീനമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ലോട്ടറി വില്‍പ്പനക്കാരായ രണ്ട് സ്ത്രീകളെയാണ് ഭഗവല്‍ സിംഗ്, ലൈല,മുഹമ്മദ് ഷാഫി എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. പണം വാഗ്ദാനം ചെയ്ത് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാജനേയാണ് തമിഴ്‌നാട് സ്വദേശിനി പത്മത്തെയും തൃശ്ശൂര്‍ സ്വദേശി റോസിലിയെയും ആഭിചാരക്കൊല ചെയ്തത്.