പ്രതിഷേധാഗ്നിയില്‍ എരിഞ്ഞ് യുപി; ലഖിംപുര്‍ സംഘര്‍ഷത്തില്‍ കേന്ദ്രം പ്രതിരോധത്തില്‍; യുപി അതിര്‍ത്തികള്‍ അടച്ചു, ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു; കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധം രാജ്യവ്യപകം

ന്യൂഡല്‍ഹി: ഇന്നലെ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. പ്രദേശിക മാധ്യമപ്രവര്‍ത്തകനായ രാം കശ്യപ് ഇന്നലെ രാത്രിയോടെ മരിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കും 14 പേര്‍ക്കുമെതിരെ കേസെടുത്തു. അജയ് കുമാര്‍ മിശ്രയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കണമെന്നും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം മാത്രമേ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ തയ്യാറാകൂവെന്നും കര്‍ഷകര്‍ പറഞ്ഞു.

Advertisements

ഒരു പ്രതിപക്ഷ നേതാവിനെയും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്. അതിനിടെ കര്‍ഷകരുടെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. എന്നാല്‍ എന്തിനെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും കര്‍ഷക ബില്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ലഖിംപുര്‍ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.