ശബരിമല വ്യാജ ചെമ്പോല; പുരാവസ്തു തട്ടിപ്പ്കാരന്‍ മോന്‍സണിന് കുടപിടിച്ചത് സര്‍ക്കാരും സിപിഎമ്മും; ചെമ്പോല ഇറക്കിയത് ശബരിമലയെ തകര്‍ക്കാന്‍; ഗുരുതര ആരോപണങ്ങളുമായി കെ. സുരേന്ദ്രന്‍

പത്തനംതിട്ട: വ്യാജ ചെമ്പോല ഇറക്കിയത് ശബരിമലയെ തകര്‍ക്കാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന നീക്കമാണ് നടന്നതെന്നും വ്യജ ചെമ്പോല പുറത്തിറക്കാന്‍ സര്‍ക്കാരും സിപിഎമ്മും നേതൃത്വം നല്‍കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവരെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

ശബരിമലയുമായി ബന്ധപ്പെട്ടതെന്ന പേരില്‍ വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വാര്‍ത്ത നല്‍കിയ 24 ന്യൂസ് ചാനലിനെതിരെ വിശ്വഹിന്ദുപരിഷത് പരാതി നല്‍കിയിരുന്നു. വിശ്വഹിന്ദുപരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരനാണ് ചെങ്ങന്നൂര്‍ പോലീസിനെ സമീപിച്ചത്. 24 ന്യൂസ് എഡിറ്റര്‍, കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി, വ്യാജപുരാവസ്തുക്കള്‍ വിറ്റ് ആളുകളെ കബളിപ്പിച്ച മോന്‍സണ്‍ മാവുങ്കല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

Hot Topics

Related Articles