ബ്രിട്ടീഷ് രാജകുടുംബത്തേക്കാൾ സമ്പന്നൻ ! പ്രധാനമന്ത്രിയാകുന്നത് ലോകത്തിലെ ശതകോടീശ്വരന്മാരിൽ മുമ്പൻ : ഋഷി സുനക്കിനും ഭാര്യയ്ക്കും കൂടി സമ്പാദ്യം 730 മില്യൺ പൗണ്ട്

ലണ്ടൻ : ഋഷി സുനക്ക് എന്ന ഇന്ത്യന്‍ വംശജന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്. ബ്രിട്ടനിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ ഋഷി പ്രധാനമന്ത്രിയാകുമ്പോൾ കൂടുതൽ ശക്തനാകും. ബക്കിംഗ്ഹാം കൊട്ടാരത്തേക്കാൾ സമ്പന്നനായ ഒരു വ്യക്തി അധികാരത്തിൽ വരുന്നത് ഒരു പക്ഷേ ചരിത്രത്തിലാദ്യമായിരിക്കും. ഋഷി സുനക്കിൻ്റെ ആസ്തി എത്ര? എങ്ങനെ അദ്ദേഹം ഇത്രമാത്രം ധനികനായി?

Advertisements

ഈ വർഷം സൺഡേ ടൈംസ് പുറത്തുവിട്ട യുകെയിലെ ഏറ്റവും സമ്പന്നരായ 250 ആളുകളുടെ പട്ടികയിൽ 222 ആം സ്ഥാനത്താണ് ഋഷി സുനക്ക്. സുനക്കിന്റെയും ഭാര്യ അക്ഷത മൂർത്തിയുടെയും സംയുക്ത സമ്പാദ്യം ഏതാണ്ട് 730 മില്യൺ പൗണ്ട് വിലമതിക്കും. 430 മില്യൺ പൗണ്ട് ആസ്തിയുള്ള ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടാമനേക്കാൾ സമ്പന്നയാണ് ഭാര്യ അക്ഷതയെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുമ്പോൾ, ഹൗസ് ഓഫ് കോമൺസിലെ ഏറ്റവും ധനികനാണ് സുനക്ക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുനക്കും ഭാര്യ മൂർത്തിക്കും നാല് വീടുകൾ ഉണ്ട് (ലണ്ടനിൽ രണ്ട്, യോർക്ക്ഷെയറിൽ ഒന്ന്, LA യിൽ ഒന്ന്). കെൻസിംഗ്ടണിലെ വീടിന് മാത്രം 7 മില്യൺ പൗണ്ട് വിലമതിക്കുമെന്ന് പറയപ്പെടുന്നു. നാല് നിലകളുള്ള വീട്ടിൽ ഒരു സ്വകാര്യ പൂന്തോട്ടവുമുണ്ട്. ലണ്ടനിലെ ഓൾഡ് ബ്രോംപ്ടൺ റോഡിൽ ഇവർക്ക് മറ്റൊരു വീടുണ്ട്. ഇടയ്ക്ക് കുടുംബം സന്ദർശിക്കുമ്പോൾ അവർ ഇവിടെ താമസിക്കാറുണ്ട്. യോർക്ക്ഷെയറിൽ ദമ്പതികൾക്ക് 12 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഗ്രേഡ്-II ലിസ്റ്റ് ചെയ്ത ജോർജിയൻ മാൻഷൻ ഉണ്ട്.

730 മില്യൺ പൗണ്ട് വരുന്ന തന്റെ കുടുംബത്തിന്റെ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വിശദീകരിക്കാൻ ഋഷി നിർബന്ധിതനായതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ചാൻസലറായിരിക്കുമ്പോൾ റിഷി സുനക്കിന്റെ ശമ്പളം £151,649 ആയിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സുനക് രണ്ട് ഹെഡ്ജ് ഫണ്ടുകളിൽ പങ്കാളിയായിരുന്നു. 2001 മുതൽ 2004 വരെ അദ്ദേഹം ഗോൾഡ്മാൻ സാച്ച്സ് എന്ന നിക്ഷേപ ബാങ്കിന്റെ അനലിസ്റ്റായിരുന്നു. ദ ടൈംസ് പറയുന്നതനുസരിച്ച്, ഇരുപതുകളുടെ മധ്യത്തിൽ ഒരു കോടീശ്വരനായിരുന്നു സുനക്ക്.

അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ഇൻഫോസിസിൽ 690 മില്യൺ പൗണ്ട് മൂല്യമുള്ള 0.93% ഓഹരിയുള്ള അക്ഷതാ മൂർത്തിയുമായുള്ള വിവാഹത്തിൽ നിന്നാണ്. സുനക്കിന്റെ ഭാര്യ അക്ഷത ഒരു ഫാഷൻ സംരംഭകയാണ്. ‘അക്ഷത ഡിസൈൻസ്’ ഉടമയാണ് ഇവർ. അക്ഷതയുടെ പിതാവ്, എൻ.ആർ നാരായണ മൂർത്തി, ഇന്ത്യൻ ടെക് ഭീമനായ ഇൻഫോസിസിന്റെ സഹസ്ഥാപകനാണ്. അവരുടെ കുടുംബത്തിന് ഇന്ത്യയിൽ ആമസോണുമായി 900 മില്യൺ പൗണ്ട് സംയുക്ത സംരംഭങ്ങളുമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.