ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: നഗ്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ചു; തൃശൂർ സ്വദേശി പിടിയിൽ

കോട്ടയം : ടിക്ടോക്കിലൂടെ പാലാ സ്വദേശിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്ന വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കേസിൽ തൃശൂർ സ്വദേശി പിടിയിൽ. തൃശൂർ വാടാനപ്പള്ളി വെള്ള കോലവൻ വീട്ടിൽ ശരത് ബാബു (32) വിനെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പക്ടർ കെ.പി തോംസണിന്റെ നേതൃത്വത്തിലും സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ ഫോട്ടോയും വീഡിയോയും വാട്സപ്പ് വഴി ഇയാൾ വാങ്ങുകയായിരുന്നു. തുടർന്ന്, ഇയാൾ പെൺകുട്ടിയുടെ ചിത്രവും വീഡിയോയും സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ അയച്ചു നൽകി. ഈ ചിത്രം പുറത്ത് വന്നതോടെ യുവതി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് പരാതി നൽകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, എസ്.എച്ച്.ഒയുടെ മേൽനോട്ടത്തിൽ എസ് ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles