ലണ്ടൻ: വീണ്ടും ഒക്ടബോർ നാല് ആവർത്തിച്ചതോടെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ വാട്സ്അപ്പ് വീണ്ടും തകാരാറിൽ. കഴിഞ്ഞ വർഷം ഒക്ടോബർ നാലിനാണ് മണിക്കൂറുകളോളം സെർവർ തകരാറിനെ തുടർന്നു വാട്സഅപ്പിന്റെ പ്രവർത്തനം മുടങ്ങിയത്. ഇതേ തുടർന്ന് വാട്സ്അപ്പിന്റെ ഉപഭോക്താക്കൾ അടക്കം ആശങ്കയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും ഉണ്ടായ വാട്സഅപ്പ് തകരാറിനെ ആളുകൾ കാണുന്നത്. കഴിഞ്ഞ വർഷം ഏതാണ്ട് രണ്ടര മണിക്കൂറോളം സമയം സമാന രീതിയിൽ സെർവർ തകരാർ ഉണ്ടായിരുന്നു. ഇത് ഇനി ആവർത്തിക്കാത്തിരിക്കാൻ ശ്രദ്ധിക്കുമെന്നായിരുന്നു അന്ന് വാട്സ്അപ്പ് അവകാശപ്പെട്ടിരുന്നത്.
എന്നാൽ, ഒക്ടോബർ 25 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തകരാറിലായ വാട്സ്അപ്പ് ഇപ്പോൾ ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെയും പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല. മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അടക്കം വാട്സ്അപ്പിനെതിരെ അതിരൂക്ഷമായ വിമർശനം ഉയരുകയാണ്. സുക്കർ ബർഗിനെ ട്രോളി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ട്രോളുകളും എത്തിയിട്ടുണ്ട്. വീണ്ടും സോഷ്യൽ മീഡിയയിൽ തകരാർ ഉണ്ടാകുമ്പോൾ ഇത് വൻ തിരിച്ചടിയായി മീറ്റ കുടുംബത്തെയും ബാധിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിപ്പോൾ മൂന്നാം തവണയാണ് വാട്സ്അപ്പിലൂടെ സന്ദേശം അയക്കാനാവാത്ത സാഹചര്യം ഉണ്ടായിരിക്കുന്നത്. ഇത് ഉപഭോക്താക്കളെ വാട്സ്അപ്പിൽ നിന്നും അകറ്റുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്. ഉപഭോക്താക്കൾ വാട്സ്അപ്പിൽ നിന്നും ഒഴിവാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ ഫീച്ചറുകൾ അടുത്തിടെ വാട്സ്അപ്പ് കൊണ്ടു വന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ സൈറ്റ് തന്നെ തകരാറിലായത്.