പത്തനംതിട്ട: നരബലിക്കെതിരെയും , അന്ധവിശ്വാസങ്ങൾക്കെതിരെയും നിയമനിർമ്മാണം നടത്തുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐക്യ കർഷകസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലന്തൂരിൽ യോഗം സംഘടിപ്പിച്ചു. ഇലന്തൂരിൽ നടന്ന നരഹത്യ സാക്ഷര കേരളത്തിനു കളങ്കമാണെന്ന് യോഗം ആരോപിച്ചു. ഐക്യ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പെരിങ്ങര രാധകൃഷ്ണൻ അധ്യക്ഷത വഹിച്ചയോഗം സംസ്ഥാന ട്രഷറർ പ്രൊഫ. ഡി ബാബു ചാക്കോ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജോൺസ് യോഹന്നാൻ, കെ സതീഷ്, പി കെ ഗോപാലകൃഷ്ണൻ ,കെ പി പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Advertisements