തിരുവനന്തപുരം : മിൽമ പാൽവില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില വർധന പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. കർഷകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധനകൾ പൂർത്തിയായ ശേഷമാകും വില വർധിപ്പിക്കുക.
വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൂടി ലഭിച്ചശേഷമാകും തീരുമാനമുണ്ടാകുകയെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് വില വർധനയെക്കുറിച്ച് ആലോചിക്കുന്നത് പാൽ വില വർദ്ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മിൽമ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2019-ലാണ് ഇതിന് മുൻപ് മിൽമ പാൽവില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്. പുതിയ വില വർധന ജനുവരിയോടെ നടപ്പിൽ വരുത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.