തിരുവല്ല:പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും, റിസേർച്ച് സെന്ററും ചേർന്ന് നടത്തുന്ന ക്യാൻ – കെയർ ക്യാൻസർ നിർണ്ണയ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കായി സ്വയം സ്തന പരിശോധന പരിശീലന കളരി പുഷ്പഗിരി മെഡിക്കൽ കോളേജ് സെനറ്റ് ഹാളിൽ സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും മറ്റു സാമൂഹിക സംഘടനകളിൽ നിന്നും തിരഞ്ഞെടുത്ത 80 പേർക്ക് പ്രത്യേക പരിശീലനം സ്തന പരിശോധനയിൽ നൽകി.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പുഷ്പഗിരി മെഡിക്കൽ കോളേജ് സെനറ്റ് ഹാളിൽ നടന്നു. പദ്ധതിയുടെ അധ്യക്ഷ പ്രസംഗം പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട്സ് സി.ഇ.ഒ റെവ. ഡോ.ജോസ് കല്ലുമാലിക്കൽ നിർവഹിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ല ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ രചന ചിദംബരം നിർവഹിച്ചു.
സ്വാഗതം പുഷ്പഗിരി റിസർച്ച് സെന്റർ ഡയറക്ടർ റെവ. ഡോ. മാത്യു മഴവഞ്ചേരിൽ നിർവഹിച്ചു. ക്യാൻ -കെയർ പദ്ധതിയുടെ ഭാഗമായി 2020-2022 കാലയളവിൽ 9000 സ്ത്രീകളെ 100ൽ പരം ക്യാമ്പുകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നടത്തി പരിശോധിച്ച് സൗജന്യമായി മമ്മോഗ്രാം ഉൾപ്പെടെ രോഗനിർണ്ണയം നടത്തുവാൻ സാധിച്ചു. ഇതിൽ 500ൽ പരം സ്ത്രീകളിൽ പ്രാരംഭഘട്ട രോഗസാധ്യതകൾ കണ്ടെത്തുവാനും അതുവഴി ചികിത്സനേടുവാനും സാധിച്ചു എന്ന് പ്രൊജക്റ്റ് ഹെഡ് റവ. ഡോ. മാത്യു മഴവഞ്ചേരിൽ പറഞ്ഞു. വീ-ക്യാൻ എന്ന പേരിൽ നടത്തുന്ന ഈ പരിശീലന കളരി വഴി സ്വയം പരിശോധനയുടെ ആവശ്യം മറ്റു സ്ത്രീകളിൽ എത്തിക്കുവാൻ സാധിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുഷ്പഗിരി മെഡിക്കൽ കോളേജ് മെഡിക്കൽ ഡയറക്ടർ ഡോ. എബ്രഹാം വർഗീസ്, കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ അനുപമ പി. ആർ, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ഫെലിക്സ് ജോൺസ്, കമ്മ്യൂണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബെറ്റ്സി എ ജോസ് എന്നിവർ സംസാരിച്ചു.
ഡോ.സൂസൻ മാത്യു (ഡിപ്പാർട്മെന്റ് ഓഫ് ഗൈനക്കോളജി), ഡോ. വന്ദന വിജയൻ (ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ ),ഡോ. ബെന്നി ബ്രൈറ്റ് (ഡിപ്പാർട്മെന്റ് ഓഫ് സർജറി ), ഡോ. ബെറ്റ്സി എ ജോസ് (ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ ) എന്നിവർ ക്ലാസുകൾക്കും പരിശീലനത്തിനും നേതൃത്വം നൽകി.
ക്യാൻ – കെയർ ക്യാൻസർ നിർണ്ണയ പദ്ധതി ; സ്ത്രീകൾക്കായി സ്വയം സ്തന പരിശോധന പരിശീലന കളരി നടത്തി
Advertisements