കോട്ടയം: ഡ്രൈഡേ ദിവസം അനധികൃതമായി മദ്യവിൽപ്പന നടത്തിത്തിയെന്ന കേസിൽ യുവാവിനെ കോടതി വിട്ടയച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ അരുൺകുമാറിനെയാണ് കോട്ടയം അഡീഷണൽ ജില്ലാ നാലാം കോടതി ജഡ്ജി എൽസമ്മ ജോസഫ് വിട്ടയച്ചത്. 2018 ഫെബ്രുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് ഭാഗത്ത് ഓട്ടോറിക്ഷയിൽ മദ്യം വച്ച് കച്ചവടം ചെയ്യുകയായിരുന്നുവെന്നാണ് എക്‌സൈസ് കേസ്. ഈ കേസിൽ കോടതിയിൽ വിചാരണ നടത്തുകയും, പ്രതിയ്‌ക്കെതിരെ തെളിവില്ലെന്നു കണ്ടെത്തി വിട്ടയക്കുകയായിരുന്നു. പ്രതിയ്ക്കു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരായി.
Advertisements