തിരുവല്ല : വിലക്കയറ്റം ചർച്ചയാക്കി യൂത്ത് കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചരണം. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധന, പാചകവാതക, വിലക്കയറ്റവും ചർച്ചയാക്കുന്ന
പ്ലക്കാർഡുകളുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ യുഡിഫ് സ്ഥാനാർഥി ആനി തോമസ് ന് വോട്ടഭ്യർത്ഥിച്ച് യൂത്ത് കോൺഗ്രസ്സ് . തിരഞ്ഞെടുപ്പ് ചിഹ്നമായ കസേരയുമായി കുറ്റൂർ പഞ്ചായത്ത് ഒന്നാം വാർഡ് വെൺപാലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭവന സന്ദർശനം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
Advertisements