കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്ന തട്ടിപ്പ് വീരൻ കട്ടപ്പനയിൽ പിടിയിൽ പിടിയിലായത് വിദേശ മലയാളിയിൽ നിന്നും നാലര കോടി രൂപ തട്ടിയെടുത്ത പ്രതി : തട്ടിപ്പ് നടത്തിയ ശേഷം തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞു : അന്തർദേശീയ തട്ടിപ്പ് വീരൻ കട്ടപ്പന പോലീസിന്റെ പിടിയിൽ

കട്ടപ്പന : വിദേശ മലയാളിയിൽ നിന്നും നാലരക്കോടി രൂപ തട്ടിയെടുത്ത ശേഷം തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞ അന്തർദേശീയ തട്ടിപ്പ് വീരനെ കട്ടപ്പന പോലീസ് പിടികൂടി. തിരുവനന്തപുരം കിളിമാനൂർ അടയാമൺ ജിഞ്ചയനിവാസിൽ ജിനീഷി (39) നെയാണ് കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

Advertisements

ഖത്തറിൽ ജോലി ചെയ്യുന്നതിനിടെ വിദേശ മലയാളിയിൽ നിന്നും 2015ൽ 4.5 കോടി രൂപ തട്ടിയെടുത്തു മുങ്ങിയതാണ് പ്രതി. ഇതിന് ശേഷം ശേഷം ഇന്ത്യയിലുട നീളം വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് ഗൾഫിൽ ആളുകളെ കബളിപ്പിച്ചതിന് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. പ്രതി കേരളത്തിൽ വന്നതിനുശേഷം തനിക്ക് ഏലക്ക കയറ്റുമതിയുടെയും കുങ്കുമപ്പൂവിന്റെയും ബിസിനസ് ആണെന്നു പറഞ്ഞാണ് തട്ടിപ്പ് തുടർന്നത്. ഇടുക്കി ജില്ലയിൽ അങ്ങോളം ഇങ്ങോളം ഉള്ള വൻകിട ഏലക്കാ വ്യാപാരികളിൽ നിന്നും തനിക്ക് എക്സ്പോർട്ട് ബിസിനസ് ആണ്എന്നും പറഞ്ഞു വിശ്വസിപ്പിച്ച് ചെറിയ തുക അഡ്വാൻസ് നൽകി കോടിക്കണക്കിന് രൂപയുടെ ഏലക്ക വാങ്ങിയും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു.

ഏലക്ക വാങ്ങിയശേഷം പണം ഇടപാടിൽ നിലവിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ട് എന്നും പറഞ്ഞു വിശ്വസിപ്പിച്ചും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പണത്തിന് പകരം ബാങ്ക് ഗ്യാരണ്ടി നൽകി കബളിപ്പിച്ച് ലക്ഷങ്ങളുടെയും കോടികളുടെയും ഏലക്കാ വാങ്ങി ബാക്കി പണം നൽകാതെ മുങ്ങിയതിനും ഇയാൾക്കെതിരെ പരാതിയുണ്ട്.

കുമളിയിലെ വൻകിട ഏലയ്ക്ക വ്യാപാരിയിൽ നിന്നും 50 ലക്ഷം രൂപയുടെ ഏലക്കായും കട്ടപ്പനയിലെ ഏലക്കാ വ്യാപാരിയിൽ നിന്ന് 70 ലക്ഷം രൂപയുടെ ഏലക്കായും വാങ്ങി കബളിപ്പിച്ചിട്ടുണ്ട്. എക്സ്പോർട്ട് ക്വാളിറ്റി ഏലയ്ക്ക നൽകാമെന്നും വിശ്വസിപ്പിച്ച് വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപയും , കോട്ടയം ജില്ലയിലെ ഗാന്ധിനഗർ സ്വദേശിയിൽ നിന്നും ഒന്നേ മുക്കാൽ കോടി രൂപയും , എറണാകുളത്തുള്ള വിദേശ മലയാളിയിൽ നിന്നും മൂന്നര കോടി രൂപയും , കോഴിക്കോടുള്ള വിദേശ മലയാളിയിൽ നിന്നും 60 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്നു തിരുവനന്തപുരം സ്വദേശികളിൽ നിന്നും 15 ലക്ഷം രൂപ വാങ്ങിയും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ മേഖലയിലെ നാല്പതോളം ആളുകളുടെ പാസ്പോർട്ട് സഹിതം ഉള്ള രേഖകൾ വാങ്ങി കബളിപ്പിക്കുകയും, തിരുവനന്തപുരം സ്വദേശികളായ പലരിൽ നിന്നും രണ്ട് സ്വിഫ്റ്റ് കാറുകളും രണ്ട് ഇന്നോവ കാറുകളും മറ്റൊരു വാഹനവും വാടകയ്ക്ക് എടുത്ത് ഉടമകളെ കബളിപ്പിച്ച് വ്യാജരേഖ ഉണ്ടാക്കി പണയം വെച്ച് പണം തട്ടുകയും ചെയ്തിട്ടുണ്ട്.

വയനാട് ബ്രഹ്മഗിരി സൊസൈറ്റി അധികൃതരെ കുരുമുളക് കയറ്റുമതിയുടെ പേരിൽ രണ്ടുകോടി രൂപയുടെ കുരുമുളക് വാങ്ങിയശേഷം പണം നൽകാതെ ബാങ്കു ഗ്യാരണ്ടി നൽകി കബളിപ്പിച്ചതായും പരാതി ഉണ്ട്.
നിരവധി ആളുകളുടെ പരാതിയിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ കൈപ്പറ്റുന്നതിനായി തിരുവനന്തപുരത്തിന് പോയ കട്ടപ്പന ഡിവൈഎസ്പിയും സംഘവും ഇവിടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിൽ ആയത് ഇയാളെ പിടികൂടിയ വാർത്ത വരുന്നതോടുകൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിൽ നിന്ന് പോലും ധാരാളം ആളുകൾ പരാതിയായി വരാൻ സാധ്യത ഉള്ളതായി പോലീസ് അറിയിച്ചു. കാലങ്ങളായി തട്ടിപ്പിന് വിളനിലമായ ഇയാളുടെ സാമ്രാജ്യം മറ്റു രാജ്യങ്ങളിൽ പോലും പടർന്നു കിടക്കുന്നതായാണ് കരുതുന്നത് ഇയാളെ കേന്ദ്ര അന്വേഷണ ഏജൻസികൾ പോലും രഹസ്യമായി നിരീക്ഷിച്ചു വരുന്നതായി വിവരമുണ്ട്. അന്വേഷണ സംഘത്തിൽ ഡി വൈ എസ് പി വി എ നിഷാദ് മോൻ, എ എസ് ഐ വിജയകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനോജ് പി ജെ, ടോണി ജോൺ, ഗ്രേസൺ ആന്റണി, സിവിൽ പോലീസ് ഓഫീസർമാരായ സുബിൻ പി എസ്, അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.