മലപ്പുറം: പെരിന്തൽമണ്ണ അമ്മിനിക്കാട് കൊടികുത്തിമല റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പെരിന്തൽമണ്ണയിലെ വി. രമേശന്റെ മകൻ അക്ഷയ് (19), പെരിന്തൽമണ്ണ കാവുങ്ങൽ വീട്ടിൽ ബിന്ദുവിന്റെ മകൻ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്.
Advertisements
പെരിന്തൽമണ്ണ വള്ളൂരാൻ നിയാസ് (19) പരിക്കേറ്റു മൗലാന ആശുപത്രിയിൽ ചികിത്സയിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 നവംബറിലും അമ്മിനിക്കാട് -കൊടികുത്തിമല റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു രണ്ട് യുവാക്കൾ മരിച്ചിരുന്നു.