എടത്വ:കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി തലവടി സി.എം.എസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി മുക്ത ബോധവത്ക്കരണ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.
എടത്വ ജംഗ്ഷനിൽ ഫ്ലാഷ് മോബ് എടത്വ എസ്.ഐ: സെബാസ്റ്റ്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ റിജിൻ സാം മാത്യം അധ്യക്ഷത വഹിച്ചു.ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള,എ.ജെ കുഞ്ഞുമോൻ എന്നിവർ സന്ദേശം നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോർഡിനേറ്റർ റോബി തോമസ്, സുകു ജോസഫ്,സംഗീത പ്രകാശ്, നിഷ, അനു അന്ന തങ്കച്ചൻ, സുജ മോൾ കെ.എസ് എന്നിവർ നേതൃത്വം നല്കി.
ഫോട്ടോ:തലവടി സി.എം.എസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി മുക്ത ബോധവത്ക്കരണ ഫ്ളാഷ് മോബ് എടത്വ ജംഗ്ഷനിൽ എടത്വ എസ്.ഐ: സെബാസ്റ്റ്യൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു..ഹെഡ്മാസ്റ്റർ റിജിൻ സാം മാത്യം,ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള,എ.ജെ കുഞ്ഞുമോൻ എന്നിവർ സമീപം