ജില്ലയിൽ തെരുവ് വിളക്കുകൾ തെളിയുന്നില്ല : കെ.എസ്.ഇ.ബിയിലേക്ക് ബി.ജെ.പി കോട്ടയം മണ്ഡലം കമ്മറ്റി പ്രകടനവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു

കോട്ടയം : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിൽ തെരുവിളക്ക് തെളിയിക്കുന്നത് ‘നിലാവ്’ പദ്ധതി പരാജയപ്പെട്ടതായി ആരോപിച്ച് ബിജെപി പ്രതിഷേധം. കോട്ടയം നഗരത്തിൽ തെരുവ് വിളക്കുകൾ തെളിയിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ നിലാവ് പദ്ധതിയിൽപ്പെടുത്തി ഒന്നാം പിണറായി സർക്കാർ ഉത്തരവിറക്കിയിരുന്നു.

Advertisements

ഇത് പ്രകാരം ഏഴ് വർഷം കാലാവധിയുള്ള കരാർ കെഎസ്ഇബിയുമായി നടപ്പിലാക്കിയ പ്രകാരം കോട്ടയം മുനിസിപ്പാലിറ്റി 2.50 കോടി അടച്ചു. എന്നാൽ പറഞ്ഞതിൻ പ്രകാരമുള്ള യാതൊരു വ്യവസ്ഥയും പാലിക്കാതെ ഇന്ന് മുനിസിപ്പാലിറ്റിയുടെ പല വാർഡുകളിലും തെരുവിളക്ക് കത്താതെ കിടക്കുകയാണ്. ഇന്ന് കോട്ടയം ഈസ്റ്റ് കെഎസ്ഇബി ഓഫീസിലേക്ക് നടക്കുന്ന സമരം ഒരു സൂചനയാണെന്നും തുടർന്നും കെഎസ്ഇബി ഈ നിലപാട് തന്നെയാണ് തുടരുന്നതെങ്കിൽ ബിജെപി സമരം ശക്തമാക്കുമെന്ന് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ഡലം പ്രസിഡൻ്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ചു. സമരത്തിൽ അണികൾ പോലുമില്ലാത്ത ഒരു പാർട്ടിയിലെ എംഎൽഎയെ വൈദ്യുതി മന്ത്രി ആക്കിയതിൽ പിണറായിക്ക് ഇതുപോലുള്ള അഴിമതി നടത്താനാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബിജെപി മധ്യമേഖല ഉപാദ്ധ്യക്ഷൻ ടി എൻ ഹരികുമാർ അഭിപ്രായപ്പെട്ടു. സി എൻ സുഭാഷ്, കെ ശങ്കരൻ, സുമേഷ് സി.കെ , ടി.ആർ അനിൽകുമാർ,
വിനു ആർ മോഹൻ എന്നിവർ സംസാരിച്ചു. റീബ വർക്കി ജതിഷ് കോടപ്പള്ളി, റെജി റാം, അനീഷ് കല്ലേലിൽ, പി. എസ് ബിജുകുമാർ, നിഷാദ് പി.എൻ, നന്ദൻ നട്ടാശ്ശേരി, സന്തോഷ് ശ്രീവത്സം, കെ.കെ രാധാകൃഷ്ണൻ, എബി മണക്കാട്ട്, ജിഷ്ണു പ്രസന്നകുമാർ, ജയ ടീച്ചർ, ദിവ്യ സുജിത്ത്, കെ.യു രഘു, നിഷാദ് കെ, ഹരിക്കുട്ടൻ പി.എസ് , കെ.എസ് ധനപാലൻ, വിതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.