കോട്ടയം : റെയില്‍വെ ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊല്ലം – കോട്ടയം – എറണാകുളം – തൃശൂര്‍ പാതയില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ചില ട്രെയിനുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ റദ്ദാക്കുകയും ചിലത് വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റദ്ദാക്കിയ ട്രെയിനുകളും തീയതിയും:
06778 കൊല്ലം – എറണാകുളം മെമു (നവംബര്‍ 2, 5, 8), 06441 എറണാകുളം – കൊല്ലം മെമു (നവംബര്‍ 2, 5, 8), 06769 എറണാകുളം – കൊല്ലം മെമു (നവംബര്‍ 17, 19, 22, 23, 24, 26, 29, 30, ഡിസംബര്‍ 1, 3, 6, 7, 8, 10, 13), 06768 കൊല്ലം – എറണാകുളം മെമു (നവംബര്‍ 17, 19, 22, 23, 24, 26, 29, 30, ഡിസംബര്‍ 1, 3, 6, 7, 8, 10, 13)
16127 / 28 ചെന്നൈ എഗ്മൂര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ്. നവംബര്‍ 2 മുതല്‍ 19 വരെ തിരുവനന്തപുരത്തിനും ഗുരുവായൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല.
16382 കന്യാകുമാരി – പൂനെ ജയന്തി ജനത നവംബര്‍ 2, 5, 8 തീയതികളില്‍ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ഈ ട്രെയിന്‍ നിര്‍ത്തും.
16348 മംഗളൂരു – തിരുവനന്തപുരം എക്‌സ്പ്രസ് നവംബര്‍ 7, 13, 14, 15, 16, 17, 18 തീയതികളില്‍ മംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 2.25 നു പുറപ്പെടുന്നതിനു പകരം 3.25നേ പുറപ്പെടൂ.
16344 മധുര – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് നവംബര്‍ 7, 13, 14, 15, 16, 17, 18 തീയതികളില്‍ മധുരയില്‍ നിന്നു വൈകിട്ട് 4.10നു പുറപ്പെടുന്നതിനു പകരം 4.40നു പുറപ്പെടു