ഇടുക്കി :
ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴ ശമനമില്ലാതെ തുടരുന്നതും മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നതും മൂലമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 2398.32 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിലവിൽ 139 അടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച വൈകിട്ടും രാത്രിയിലും ശക്തമായ മഴ പെയ്തതും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമാണ്.
Advertisements