എഴുത്തുകാരൻ രാജൻ പുറ്റേക്കാട് അന്തരിച്ചു

ഫറോക്ക് :
എഴുത്തുകാരനും ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എസ്എസ് റിട്ട. അധ്യാപകനുമായ രാജൻ പുറ്റെക്കാട് (74)നിര്യാതനായി.
നിരവധി കഥകൾ രചിച്ചിട്ടുണ്ട്. പുതിയ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിന് പരിശ്രമിച്ചു.അതിനു വേണ്ടി മയിൽപ്പീലി, നവോദയം, ശൈലി തുടങ്ങിയ പേരുകളിൽ കൈയെഴുത്തു മാസികകൾ പ്രസിദ്ധീകരിച്ചിരുന്നു. ആകാശവാണിയുടെ ബാലലോകം, ശിശു ലോകം പരിപാടികളിൽ അവതാരകനുമായി. സാഹിത്യരചനയിലും ജീവിതത്തിലും വ്യത്യസ്തത പുലർത്തിയ എഴുത്തുകാരനായിരുന്നു.
നമ്പൂര്യച്ചനും കള്ളനും, മാമ്പഴം എന്നിവ പ്രധാന കൃതികളാണ്. വിഗ്രഹം എന്ന കഥയ്ക്ക് നിരവധി സമ്മാനങ്ങൾ ലഭിച്ചു.
ഭാര്യ: പരേതതയായ ശ്യാമള ( റിട്ട. അധ്യാപിക ജിജി വി എച്ച് എസ് എസ് )
മക്കൾ: ശീതൾ, ശാദുൽ.
മരുമക്കൾ: ഷൈനുകുമാർ, അപർണ്ണ.
സഹോദരർ: ബേബി, യമുന, തങ്കം, ഉണ്ണിക്കൃഷ്ണൻ.സംസ്കാരം പുറ്റേക്കാട് പുറ്റത്തിൽ വീട്ടുവളപ്പിൽ നടന്നു.

Hot Topics

Related Articles