തിരുവനന്തപുരം: ഒരു വശത്ത് മദ്യത്തെ വ്യാപകമായി പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടി ഇരട്ടത്താപ്പ് നയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ പ്രസ്താവിച്ചു.
ലഹരിക്കെതിരെ കേരള മദ്ധ്യനിരോധന സമിതി സെക്രട്ടേറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള ഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനസ് എപ്പിസ്ക്കോപ്പ മുഖ്യ പ്രഭാഷണം നടത്തി.കേരള മദ്ധ്യനിരോധന സമിതി പ്രസിഡൻ്റ് കെ.പി.ദുര്യോധനൻ, റവ.ഫാദർ ജോസ് കരിക്കം എന്നിവർ പ്രസംഗിച്ചു.