അഡ്ലൈഡ്: തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ഏറ്റ പരാജയത്തിന് പിന്നാലെ വിജയിച്ച സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ മത്സരം. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു. നിർണായകമായ മത്സരം വിജയിച്ച കണക്ക് കൂട്ടലുകളില്ലാതെ സെമി ഉറപ്പിക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം പരാജയപ്പെട്ട ടീമിൽ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ല. ഈ മത്സരം വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമൻ ആവുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവിൽ അഞ്ചു പോയിൻറ് ഉള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയിൻറ് വീതമാണ് ഉള്ളത്.
Advertisements