കൊച്ചി : ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂമൻ. നവംബർ 4 നാണ് ഈ ചിത്രം തീയേറ്ററിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ ഒരു അഭിമുഖത്തിൽ നടൻ ആസിഫ് അലി ശ്രീനാഥ് ഭാസിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഫാസി കുട്ടൻ ആള് തല്ലിപ്പൊളിയാണ് എന്ന് പറഞ്ഞ് ആസിഫ് അലി, ശ്രീനാഥ് ഭാസിയെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്ന ആൾ താനാണെന്നും പറയുകയുണ്ടായി. എല്ലാവർക്കും എല്ലാവരും ഒരുപോലെ ഇരിക്കണം എന്നാണ്. ഒരാൾ നമ്മൾ വിചാരിക്കുന്നതുപോലെ ആയിരിക്കണമെന്ന് വാശിപിടിക്കാൻ കഴിയില്ല. കാരണം ഭാസി ഭാസിയാണ്. ഭാസിയപ്പോലെ ഭാസി മാത്രമേയുള്ളൂ.
ബിടെക് എന്ന ചിത്രം ചെയ്യുമ്പോൾ തന്റെ ജോലിയായിരുന്നു ഭാസിയെ ഷൂട്ടിന് കൊണ്ടുപോവുക എന്നത്. കാരണം ഭാസി തന്റെ അടുത്ത് മാത്രം ദേഷ്യപ്പെടില്ലെന്ന് ആ ലൊക്കേഷനിൽ എല്ലാവർക്കും അറിയാമായിരുന്നു. വേറെ ആര് വിളിച്ചാലും ഭാസി ചീത്ത വിളിക്കുമായിരുന്നു. അതേസമയം താൻ റൂമിൽ ചെന്ന് ഭാസിക്കുട്ടാ എന്ന് വിളിച്ചാൽ ഭാസി തന്റെ ഒപ്പം എഴുന്നേറ്റ് ലൊക്കേഷനിലേക്ക് വരും. ഭാസി ശരിക്കും ആളൊരു പാവമാണെന്ന് ആസിഫ് അലി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം തന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഭാവനയാണെന്നും നിറത്തിലെ എബിയെയും സോനയെയും പോലെ ഒരുമിച്ച് കളിച്ചു വളർന്നവരെ പോലെയാണ് തനിക്ക് തോന്നാറുള്ളത് എന്നും ആസിഫ് അലി പറയുന്നു. താനും ഭാവനയും തമ്മിൽ അങ്ങനെ കാണാറോ സംസാരിക്കാറോ ഇല്ല, പക്ഷേ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഭാവന എന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.