സ്പോട്സ്
സത്യത്തിൽ ഈ ഇന്ത്യൻ ടീം ഈ ടൂർണമെന്റിൽ എവിടെ വരെ എത്തിയാലും അതത്ര തന്നെയും ഒരു നേട്ടമായി പരിഗണിക്കണമെന്നാണെന്റെ പക്ഷം.ഇത്രയും വൾനറബിളായിട്ടുള്ള ഒരു ടീമിനെ മുമ്പൊരിക്കലും ഒരു ഐ.സി..സി.ടൂർണമെന്റിലും ഇന്ത്യ ഫീൽഡ് ചെയ്തിട്ടുണ്ടാവില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിരാട് കോലിയും,സൂര്യകുമാർ യാദവുമൊഴിച്ച് മറ്റാരും പെർഫോം ചെയ്യാത്ത ഒരു ബാറ്റിങ്ങ് യൂണിറ്റും വെച്ച് ഇപ്പോഴും ഈ ഗ്രൂപ്പിൽ ഒന്നാമതായി നിൽക്കുന്നതു തന്നെ അത്ഭുതം.രാഹുലിന്റെ ഇൻടെന്റില്ലായ്മയുടെ മറവിൽ സകലരും സൗകര്യപൂർവ്വം മറന്നിരുന്ന രോഹിത്തിന്റെ ഫോം നഷ്ടം ഇപ്പോൾ പൂർണ്ണമായും എക്സ്പോസ്ഡായിരിക്കുന്നു.ആദ്യമൊക്കെ ചില റിസ്കി ഷോട്ടുകളുടെ പിൻബലത്തിൽ എന്തെങ്കിലുമൊക്കെ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ മിഡിൽ ചെയ്യാൻ പോലും പറ്റാത്ത ബാറ്ററെയാണ് ക്യാപ്റ്റനിൽ കാണുന്നത്.മറുപുറത്ത് ആവനാഴിയിൽ ആയുധങ്ങളേറെയുണ്ടായിട്ടും,തന്റെയുള്ളിലെ ആശയക്കുഴപ്പങ്ങളെ മറികടക്കാൻ കഴിയാതെ നിസ്സഹായനായി തന്റെ ബാറ്റ് ആർക്കിനുള്ളിലെറിയപ്പെടുന്ന ഡെലിവറികളെപ്പോലും പ്രതിരോധിക്കുന്ന വൈസ് ക്യാപ്റ്റൻ.
കോലിയും,സൂര്യയും കഴിഞ്ഞ് ഹാർദ്ദിക്കിലെത്തുമ്പോൾ വീണ്ടും തഥൈവ.പാകിസ്ഥാനെതിരായ ഇന്നിങ്സ് ഒഴിച്ചാൽ അയാളിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ഒന്നും ബാറ്റിങ് യൂണിറ്റിന് കിട്ടിയിട്ടില്ല.ആ ഇന്നിങ്സ് തന്നെ പന്തിനെ ടൈം ചെയ്യാൻ ബുദ്ധിമുട്ടുന്ന ഹാർദ്ദിക്കിനെയാണ് ഷോകേസ് ചെയ്യുന്നത്.കോലിയുടെ ഹീറോയിക്സിൽ മുങ്ങിപ്പോയതാണ് ആ പാളിച്ചകളേറെയും.അടുത്തത് ദിനേഷ് കാർത്തിക്കാണ്.എന്താണ് ആ മനുഷ്യന്റെ റോൾ എന്നത് പ്രഹേളികയാണ്.ഫിനിഷിങ്ങിനോ,ഇന്നിംഗ്സ് ബിൽഡ് ചെയ്യാനോ ഒന്നിനും അയാൾക്കീ ടൂർണമെന്റിൽ ഇതു വരെ കഴിഞ്ഞിട്ടില്ല.വിക്കറ്റിനു പിന്നിലാണെങ്കിൽ ജഡ്ജ്മെന്റിലും,ബോൾ കളക്ഷനിലും ഒക്കെ അമ്പേ പരാജയമാണെന്നതു പോകട്ടെ,ഡി.ആർ.എസ് സാഹചര്യങ്ങളിൽ ക്യാപ്റ്റനെ ഒന്നു പൊസിറ്റീവായി സഹായിക്കാൻ പോലും കാർത്തിക്കിന് കഴിയുന്നില്ല.
ബൗളിംഗ് ആശങ്കയുണർത്തുന്നത് പ്രതികൂലസാഹചര്യങ്ങളിലെ ദയനീയമായ അടിയറവ് പറയലുകളിലാണ്.ലിട്ടൺ ദാസിനെപ്പോലെയുള്ള ഒരു ഓർഡിനറി ബാറ്ററുടെ കൗണ്ടർ അറ്റാക്കിങ്ങിനു മുന്നിൽ പോലും പതറിപ്പോകുന്ന തീർത്തും ഭാവനാശൂന്യമായ ഒരു ബൗളിംഗ് യൂണിറ്റാണ് നമ്മുടേത്.ബാറ്ററുടെ ദൗർബല്യത്തിനനുസരിച്ചല്ലാതെ,അയാളുടെ ഫേവറിറ്റ് ഏരിയകളിൽ ഫീഡ് ചെയ്തുകൊടുക്കാനാണ് നമ്മുടെ പരിചയസമ്പന്നരായ ബൗളർമാർ പോലും ശ്രമിക്കുന്നത്.മില്ലറുടെ ബാറ്റ് ആർക്കിൽ ഫുൾ ലെംഗ്ത് പന്തെറിയുന്ന അശ്വിൻ അതിനൊരുദാഹരണമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യ ഈ കപ്പ് നേടുമെന്നും എനിക്ക് തോന്നുന്നുണ്ട്.അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ആദ്യമത്സരം തൊട്ടേ എക്സ്പോസ്ഡായ നമ്മുടെ വൾനറബിളിറ്റികളാണ്.സാധ്യമായ എല്ലാ ദുർബലതകളും വെളിവാക്കപ്പെട്ടു കഴിഞ്ഞു.വിരാട് കോലിയും,സൂര്യയും പരാജയപ്പെടുമ്പോൾ എന്ത് എന്നതു പോലും നമ്മളറിഞ്ഞും കഴിഞ്ഞു.സൂര്യ പരാജയപ്പെട്ട മത്സരം നമ്മൾ കോലിയാൽ തിരിച്ചു പിടിച്ചു.കോലി പരാജയപ്പെട്ടപ്പോൾ സൂര്യയുടെ പ്രകടനം വഴി ഭേദപ്പെട്ട സ്കോർ നേടി.ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോൾ നമ്മൾ മത്സരത്തിൽ നിന്നും വൈപ്ഡ് ഓഫായതുമില്ല.അതായത് നമ്മുടെ മോശം സമയത്തും നമ്മൾ തകർന്നടിഞ്ഞിട്ടില്ല.ഒന്നല്ലെങ്കിൽ മറ്റൊരു ഫാക്ടറിനാൽ നമ്മൾ നിലനിൽക്കുന്നുണ്ട്.തീർത്തും അപ്രവചനീയമായ ഇത്തരമൊരു ഫോർമാറ്റിൽ അതൊരു ചെറിയ കാര്യവുമല്ല.രണ്ടാമത്തെ കാരണം യാതൊരു റീസണിംഗുമില്ലാത്ത ഒന്നാണ്.രോഹിത്തെന്ന ക്യാപ്റ്റൻ പേറുന്ന അപരിമേയമായ അളവിലുള്ള ലക്ക് ഫാക്ടറാണത്.എതിർടീമിന് മിറ്റിഗേറ്റ് ചെയ്യാൻ പറ്റാത്ത ‘എന്തോ ഒന്ന്’അതിലുണ്ട്; ഒരുപക്ഷേ 2007 ആവർത്തിക്കാൻ അതു മതിയായിരിക്കും.ആർക്കറിയാം?!