വൈക്കം:കേരള സർക്കാരിന്റെ പ്രഥമ കേരളശ്രീ പുരസ്ക്കാര ജേതാവ് ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയെ ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഉദയനാപുരത്ത് വൈക്കം വിജയലക്ഷ്മിയുടെ വസതിയിൽ ആശ്രയ ചെയർമാൻ ഇടവട്ടം ജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കം നഗരസഭ ചെയർപേർസൺ രാധികശ്യാമും വൈസ് ചെയർമാൻ പി.ടിസുഭാഷും ചേർന്ന് വൈക്കം വിജയലക്ഷ്മിയെ പൊന്നാട ഉപഹാരം നൽകി ആദരിച്ചു. യോഗത്തിൽ ബി. ചന്ദ്രശേഖരൻ ,വി.അനൂപ്, കെ. ഷഡാനനൻ നായർ, സന്തോഷ് ചക്കനാടൻ, പ്രീത രാജേഷ്, രാജശ്രീ വേണുഗോപാൽ, പി.ഡി ബിജി മോൾ എന്നിവർ പ്രസംഗിച്ചു.
Advertisements