വൈക്കം: തദ്ദേശ ഭരണ സ്ഥാപനങ്ങളും ഗ്രന്ഥശാലകളും , ശിൽപ്പശാലയിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് അവതരണം നടത്തി. ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി കിലയുടെ നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ നടന്ന ശില്പശാലയിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുകന്യ സുകുമാരൻ അവതരണം നടത്തി. തെരഞ്ഞെടുക്കപ്പെട്ട 7 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ശില്പശാലയിൽ ലൈബ്രറി പ്രവർത്തനം സംബന്ധിച്ച അവതരണങ്ങൾ നടത്തിയത്.
രാജ്യസഭാ എംപി ഡോ.വി ശിവദാസൻ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്ലാനിങ് ബോർഡ് അംഗം ഡോ. ജിജു പി അലക്സ് , കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഡോ.വി.പി.പി മുസ്തഫ ക്രോഡീകരിച്ച് സംസാരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. എം.പ്രകാശൻ മാസ്റ്റർ സ്വാഗതവും പി.വി. രത്നാകരൻ നന്ദിയും പറഞ്ഞു.