ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീറിംഗില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ എന്‍. റ്റി. സി ./എന്‍. എ. സി. യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ നവംബര്‍ ഏഴിന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍: 0468- 2258710.
----------------
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തില്‍പെട്ട അഭ്യസ്തവിദ്യരായ യുവതീ, യുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലിക്ക് ആവശ്യമായ പ്രവൃത്തി പരിചയം നേടുന്നതിനായി ത്രിതല പഞ്ചായത്തുകളിലെയും നഗരസഭാ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി ഒരുക്കുന്നു.
ബി എസ് സി നേഴ്സിംഗ്, ജനറല്‍ നേഴ്സിംഗ്, എം.എല്‍.റ്റി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യതയുളളവര്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐറ്റിഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസില്‍ താഴെയുളള പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വെളള കടലാസില്‍ തയാറാക്കിയ അപേക്ഷ നവംബര്‍ 15 ന് മുന്‍പായി ലഭിക്കത്തക്കവിധത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന് (മൂന്നാംനില), പത്തനംതിട്ട, 689 645 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ : 0468 2322712.
--------------
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെല്‍ട്രോണ്‍ അടൂര്‍ നോളജ് സെന്ററില്‍ പി എസ് സി നിയമനങ്ങള്‍ക്ക് യേഗ്യമായ ഡി സി എ, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും അഡ്മിഷന് ആരംഭിക്കുന്നു. വിമുക്ത ഭടന്മാര്/ അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് സൗജന്യമായി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേക്കും പ്രവേശനം നേടാം. അഡ്മിഷന് നേടുന്നതിനായി 9526 229 998 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.
---------------
സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ടു വീലര്‍ സര്‍വീസിംഗ് കോഴ്സ് നവംബര്‍ 14ന് തുടങ്ങുന്നു. താല്പര്യമുള്ളവര് 0468 2 270 243, 8330 010 232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
-----------------
സൗജന്യപരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ്, കേക്ക് അടക്കമുള്ള ബേക്കറി ഉത്പന്നങ്ങളുടെ സൗജന്യ പരിശീലനം നവംബര്‍ ഒന്‍പത് മുതല്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ 8330 010 232 , 0468 2 270 243 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക.
----------------
ഗസ്റ്റ് അദ്ധ്യാപര്‍: അപേക്ഷ ക്ഷണിച്ചു
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം ട്രേഡ്സ്മാന് (വെല്‍ഡിംഗ്) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ/ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐ.റ്റി.ഐ (വെല്‍ഡിംഗ്)/ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം എട്ടിന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.