ചെകുത്താൻ ബഷീറിന് ഇനി കാപ്പയുടെ ‘കരുതൽ’ : കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി; നടപടിയെടുത്തത് ജില്ലാ പൊലീസ്  

കോട്ടയം : ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും കവർച്ച, കൊട്ടേഷൻ, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക  തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഈരാറ്റുപേട്ട വടക്കേക്കരയിൽ വാക്കാപറമ്പ് വീട്ടിൽ  അബ്ദുൽ കരീം മകൻ ചെകുത്താൻ ബഷീർ എന്ന് വിളിക്കുന്ന ബഷീർ (42) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

Advertisements

ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട,പാലാ,എരുമേലി എന്നിവിടങ്ങളിൽ മോഷണം, കഞ്ചാവ് വില്പന  അടിപിടി, തുടങ്ങിയ നിരവധി ക്രിമിനൽ  കേസുകളിൽ പ്രതിയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയ കേസിൽ കോടതിയിൽ നിന്ന് ജാമ്യത്തിൽ കഴിഞ്ഞു  വരവേയാണ്  ഇപ്പോള്‍ കാപ്പ നിയമപ്രകാരം ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.